മരണത്തിലോട്ടു ഞാൻ നടന്നടുക്കുമ്പോൾ...
നീ എനിക്ക് വേണ്ടി കരുതി വെച്ച നിന്റെ പ്രണയവും കുഴിച്ചു മൂടുക...
അത് നിനക്കൊരു ബാധ്യത ആകും..
അവുധര്യങ്ങൾക്കു കാത്തു നില്ക്കാൻ എനിക്ക് മനസ്സില്ല...
അവസാന നാളുകളിൽ നീ എനിക്ക് വെച്ചു നീട്ടിയതും അതല്ലേ..?
നിനക്ക് വേണ്ടി ഉണരാൻ കൊതിച്ചഞാൻ..
നിന്റെ കണ്ണുകളെ പ്രണയിച്ച ഞാൻ..
നിന്നോട് ഇണങ്ങാനും പിണങ്ങാനും കാരണങ്ങൾ തേടിയിരുന്ന ഞാൻ...
നിന്റെ സ്നേഹം ഏറ്റുവാങ്ങാൻ കാത്തിരുന്ന ഞാൻ...
ഇന്ന്....
നിന്റെ വാക്കുകളാൽ കൊലചെയ്യപെട്ടിരിക്കുന്നു...
നന്മകൾ നേരുന്നു...
നല്ലത് വരട്ടെ നല്ലത് മാത്രം..
ചിരിക്കാൻ മറക്കരുത് എന്ത് തന്നെ വന്നാലും.
നിന്റെ ചിരി എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്...
No comments:
Post a Comment