എന്നെ തനിച്ചാക്കിയാലും....നീ തനിച്ചാവില്ല ഒരിക്കലും... നിൻ നിഴലായ് കൂട്ടിനു ഞാൻ ഉണ്ട്.. എന്നെ ഒഴിവാക്കാൻ ഇരുട്ടിലൂടെ നടന്നാലും, ഇരുട്ടിന്റ നിറത്തിലായാലും നിനക്കു സ്വാന്തനമായ് ഞാൻ കൂടെ ഉണ്ട്.. വെറുപ്പിലൂടെ നീ എന്നെ അകറ്റുമ്പോളും നിന്റെ കണ്ണീരു കണ്ടാൽ ഞാൻ വരും, ഒരു കാറ്റായ് കണ്ണീരു വറ്റിക്കാൻ....
Friday, 22 April 2016
Monday, 18 April 2016
മങ്ങിയ വെളിച്ചം
ചന്ദ്രനായ് ഞാനും ഭൂമിയായ് നീയും ..
ഭൂമികിഷ്ടം നക്ഷത്രങളോടെത്രെ ...
പ്രിയമേറയും സൂര്യനോടെത്രെ ...
പലതിൽ ഒന്നുമാത്രമെന്നു സൂര്യനും...
അടുത്ത് വന്നാൽ കരിച്ചു കളയുമെന്ന ഭീഷണിയും.. കരിഞ്ഞു തീരാമെന്നു ഭൂമിയും... ഇടയിൽ നക്ഷത്രങ്ങൾ പലത് വേറയും ...
വലം എത്ര വെച്ചാലും കൂടെ കൂട്ടില്ല ചന്ദ്രനെ എന്നാ ഭൂമിയും.. മങ്ങിയ വെളിച്ചമെത്രേ കാരണം ...
സ്വയം ജ്വലിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇരുട്ടിലാക്കി പോവിലെന്ന വാശി ചന്ദ്രനും ...
Saturday, 16 April 2016
ചിരിക്കാൻ മറക്കരുത്
മരണത്തിലോട്ടു ഞാൻ നടന്നടുക്കുമ്പോൾ...
നീ എനിക്ക് വേണ്ടി കരുതി വെച്ച നിന്റെ പ്രണയവും കുഴിച്ചു മൂടുക...
അത് നിനക്കൊരു ബാധ്യത ആകും..
അവുധര്യങ്ങൾക്കു കാത്തു നില്ക്കാൻ എനിക്ക് മനസ്സില്ല...
അവസാന നാളുകളിൽ നീ എനിക്ക് വെച്ചു നീട്ടിയതും അതല്ലേ..?
നിനക്ക് വേണ്ടി ഉണരാൻ കൊതിച്ചഞാൻ..
നിന്റെ കണ്ണുകളെ പ്രണയിച്ച ഞാൻ..
നിന്നോട് ഇണങ്ങാനും പിണങ്ങാനും കാരണങ്ങൾ തേടിയിരുന്ന ഞാൻ...
നിന്റെ സ്നേഹം ഏറ്റുവാങ്ങാൻ കാത്തിരുന്ന ഞാൻ...
ഇന്ന്....
നിന്റെ വാക്കുകളാൽ കൊലചെയ്യപെട്ടിരിക്കുന്നു...
നന്മകൾ നേരുന്നു...
നല്ലത് വരട്ടെ നല്ലത് മാത്രം..
ചിരിക്കാൻ മറക്കരുത് എന്ത് തന്നെ വന്നാലും.
നിന്റെ ചിരി എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്...
കോപ്പി
അല്ലെങ്കിലും നിനക്കെവിടുന്നാ ഇത്ര സർഗ്ഗത്മികത???
കൊപ്പി അടിചതന്ന ഉത്തരത്തിനുള്ള മറുപടിയിൽ നീ ചിരിചപ്പോൾ ഓർത്തില്ല നീ എനിക്കു സമ്മാനിചു പോയ കഴിവിനെ..
എന്റെ പിഴ എന്ത് ??
അനർവചീനാം ആയ ഒരു അവസ്ഥയിൽ ആണ് ഞാൻ...
ഒരു വല്ലാത്ത അവസ്ഥ ആയിപോയി...
പ്രണയമേ... എന്റെ നെഞ്ചിൽ ചയാൻ പറയുന്നില്ല.
പക്ഷേ... ആതിനെ നോവിക്കാതെ ഇരുന്നുടെ.
നീ തന്ന വേദനയിൽ നിന്ന് അതിന് ഇതുവരെ മോചനം കിട്ടിയിട്ടില്ല...
നിലവിളികൾ കേൾക്കാത്തത് നിലവിളിക്കാൻ ശക്തി ഇല്ലാത്തത് കൊണ്ടാണ്.
എന്റെ സ്വപ്‌നങ്ങൾ നീ എറിഞ്ഞു ഉടക്കുമ്പോഴും.,
ഞാൻ നിന്റെ സപ്നങ്ങൾ നട്ടുനനയ്ക്കുക ആയിരുന്നു.
ഇന്ന് അതൊരു പാഴ്കനവെന്നു അറിഞ്ഞും നീ ആ സ്വപ്‌നങ്ങൾ പൂവണിയാൻ കാത്തിരിക്കുന്നു.
അപ്പോഴും എന്റെ സ്വപ്നങ്ങളെ മുരുവേല്പിക്കാൻ മറക്കുന്നുമില്ല.
എന്റെ പിഴ എന്ത് ??
ഇനിയും എന്തിനീ കാത്തിരുപ്പ്
നീ നിനക്ക് വനവാസം വിധിച്ചപ്പോൾ...
അക്ഞാതവാസം...
എനിക്ക് ഞാനും വിധിക്കുന്നു...
എന്തിനു ഞാൻ ഭയന്നോ അത് നടന്നു...
അതേ കലാശകൊട്ട് കഴിഞ്ഞു പടിയും ഇറങ്ങുന്നു...
നിന്റെ പ്രണയത്തെ നീ അറിയുമ്പോൾ എന്റെ പ്രണയം ഓർമയിൽപോലും ഇനി കാണില്ല...
എന്റെ പ്രണയം കരയുന്നു അലമുറയിടുന്നു...
ഇനിയും എന്തിനീ കാത്തിരുപ്പ്.. കരുംതിരിഎരിയും മുൻപേ കെട്ടുപൊകുമൊ...???!!
അറിയില്ല...
ഒന്നറിയാം എന്റെ കാത്തിരുപ്പ് തുടരും....
എന്തിനെന്നറിയാത്ത ഒരു കാത്തിരുപ്പ്....
Friday, 15 April 2016
പഴി പറയരുത് ഒരുനാളും
നീ പോലും അറിയാതെ... എന്നിലേയ്ക്ക്... എപ്പഴോക്കയോ ഓടി എത്തിയ.
എന്നോടുള്ള നിന്റെ പ്രണയത്തെ...
പഴി പറയരുത് ഒരുനാളും...
ചിലപ്പോൾ അതിനു ഒരുപാട് പറയാൻ ഉണ്ടാകും നിന്നോട്...
എന്റെ പ്രണയത്തെ കുറിച്ച്...
അതിന്റെ വിരഹത്തെ കുറിച്ച്..
അതറിയുന്ന നോവിനെകുറിച്ച്..
പഴി പറയരുത്.. ഒരുനാളും.
അന്നെന്റെ അവസാനമാ...